Advertisement

ഫ്രാന്‍സ് – ക്രൊയേഷ്യ സ്വപ്‌ന ഫൈനല്‍; 1998 ഒരു ഓര്‍മ്മ!!!

July 12, 2018
1 minute Read

ഫുട്‌ബോള്‍ ലോകത്ത് ഇത്തിരികുഞ്ഞന്‍മാരാണ് ക്രൊയേഷ്യ. 1990 ലാണ് ക്രൊയേഷ്യയുടെ ഫുട്‌ബോള്‍ ടീം മുന്‍നിരയിലെത്തുന്നത്. എട്ട് വര്‍ങ്ങള്‍ക്ക് ശേഷം 1998 ലെ ലോകകപ്പില്‍ അവര്‍ ബൂട്ടണിയുകയും ചെയ്തു. 1998 ലെ ഫ്രാന്‍സ് ലോകകപ്പിലാണ് ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് വേദിയിലെത്തുന്നതും. അന്ന് ആര്‍ക്കും ക്രൊയേഷ്യയെ കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. ലോക ഫുട്‌ബോളിനെ അടക്കി വാഴുന്ന മഹാരഥന്‍മാര്‍ വിവിധ ടീമുകളിലായി അന്ന് പന്ത് തട്ടിയിരുന്നു. എന്നാല്‍, എല്ലാ പ്രവചനങ്ങളും അട്ടിമറിച്ച് ക്രൊയേഷ്യ സെമി ഫൈനലിലെത്തി. അന്ന് മുതല്‍ ക്രൊയേഷ്യ എല്ലാവരും ഭയപ്പെടാനും തുടങ്ങി.

1998 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഫ്രാന്‍സായിരുന്നു ക്രൊയേഷ്യയുടെ എതിരാളികള്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി ഫ്രാന്‍സ് ക്രൊയേഷ്യയെ കീഴടക്കി. ആദ്യ ലോകകപ്പില്‍ തന്നെ സെമി ഫൈനല്‍ പ്രവേശനം സാധ്യമാക്കിയ ക്രൊയേഷ്യ വമ്പന്‍മാരെ അട്ടിമറിക്കാന്‍ കഴിവുള്ള കരുത്തന്‍മാരാണെന്ന് ലോകം വിധിയെഴുതി. എന്നാല്‍, സെമി ഫൈനലില്‍ ഫ്രാന്‍സിനോട് ഒരു ഗോളിനേറ്റ തോല്‍വി ക്രൊയേഷ്യയെ വേദനിപ്പിച്ചു. തുടര്‍ന്ന് നടന്ന ലൂസേഴ്‌സ് സെമി ഫൈനലില്‍ നെതര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനവുമായാണ് നാട്ടിലേക്ക് മടങ്ങിയത്. അന്ന് ലോകകപ്പ് എന്ന സ്വപ്‌നം തങ്ങളുടെ കയ്യില്‍ നിന്ന് തട്ടിയകറ്റിയ ഫ്രാന്‍സാണ് റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍.

 

20 വര്‍ഷം മുന്‍പ് തങ്ങളെ തോല്‍പിച്ച് ലോകകപ്പില്‍ മുത്തമിട്ട ഫ്രാന്‍സിനോട് പകരം വീട്ടാന്‍ ക്രൊയേഷ്യയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ജൂലായ് 15ന് നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുമ്പോള്‍ ക്രൊയേഷ്യയ്ക്ക് ഒരു കടം ബാക്കിയുണ്ട്…1998 ന് മറുപടി നല്‍കാന്‍ ക്രൊയേഷ്യയ്ക്ക് സാധിക്കുമോ? അതോ, ഫ്രാന്‍സ് 1998 ആവര്‍ത്തിക്കുമോ? കാത്തിരിക്കാം കലാശപോരാട്ടത്തിനായി…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top