Advertisement

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

July 12, 2018
Google News 1 minute Read

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം പുരോഗമിക്കുന്നു. ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് ആരംഭം. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്. ആദ്യ ഏകദിന മത്സരം ഇന്ന് വൈകീട്ട് അഞ്ചിന് (ഇന്ത്യന്‍ സമയം) നോട്ടിംഗ്ഹാമില്‍ ആരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇംഗ്ലണ്ടും ഇന്ത്യയും. അതിനാല്‍ തന്നെ ഇവരുടെ ഏറ്റുമുട്ടലും ശ്രദ്ധേയമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here