ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകും: തരൂർ

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവർത്തിച്ചാൽ അവർ ഇന്ത്യയെ ‘ഹിന്ദു പാകിസ്ഥാനാക്കുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ രൂക്ഷമായി വിമർശിച്ചായിരുന്നു ശശി തരൂരിൻറെ ഈ പരാമർശം.
ഇന്ത്യയിൽ വീണ്ടും ബിജെപി വിജയിച്ചാൽ അവർ ഭരണഘടന തിരുത്തിയെഴുതുമെന്നും പാകിസ്ഥാൻറെ അവസ്ഥ ഇവിടെ ഉണ്ടാകുമെന്നും. അങ്ങനെ പൊളിച്ചെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുമെന്നും. അതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമെന്നും തരൂർ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here