Advertisement

മഴയ്ക്ക് നേരിയ ശമനം; വയനാട്ടില്‍ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നേക്കും

July 12, 2018
Google News 1 minute Read
rain

നിറുത്താതെ പെയ്ത മഴയ്ക്ക് നേരിയ ശമനം. വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരാനാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സമിതി മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്.മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പും പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.ബാണസുര കാരാപ്പുഴ ഡാമുകളിലെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു.
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കനത്ത് മഴയെ തുടര്‍ന്ന് ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയില്‍ കോളേജുകള്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയില്ല.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here