അന്ന് വിവാഹ സദ്യയ്ക്ക് മുന്നില്‍ നിന്ന് ഈ സെക്യൂരിറ്റിക്കാരന്‍ പൊക്കി. ഇന്ന് ഷോബിന്‍ സെക്യൂരിറ്റിക്കാരന് നല്‍കിയത് ‘കടലോളം പ്രണയം’

കോളേജില്‍ പഠിക്കുന്ന സമയം, വിളിക്കാത്ത സദ്യ ഉണ്ട് നടന്ന കാലത്ത് ഷോബിനെ സദ്യ ഉണ്ണുന്നതിനിടെ ഒരു സെക്യൂരിക്കാരന്‍ കയ്യോടെ പിടിച്ചു. പിന്നാലെ എത്തിയ നാട്ടുകാര്‍ കള്ളനെ പൊക്കിയത് പോലെ കയ്യോടെ പിടികൂടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിറകണ്ണുകളോടെ തലയും താഴ്ത്തി നടന്ന് പോയ ഷോബിന്‍ ഒന്നുകൂടി ഇതേ കല്യാണ മണ്ഡപത്തിലേക്ക് വന്നു, തലയുയര്‍ത്തി തന്നെ.. കാരണം അവിടെ നടക്കുന്ന പുസ്തക മേളയില്‍ ഷോബിന്റെ പുസ്തകവും ഉണ്ട്, അനുഭവങ്ങളിലൂടെ ഉരുക്കഴിച്ച കഥകള്‍ കടലോളം ഉറങ്ങുന്ന പുസ്തകം, കടലോളം പ്രണയം!
അന്ന് തന്നെ കയ്യോടെ പിടികൂടിയ സെക്യൂരിറ്റിക്കാരന്‍ അപ്പോഴും അവിടെയുണ്ടായിരുന്നു. അയാളൊടൊപ്പം ഫോട്ടോ എടുത്ത് ഷോബിന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥ വായനക്കാരെ തേടിയെത്തിയത് ഷോബിന്‍ കമ്മട്ടത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം.
ഡിഗ്രി ഫസ്റ്റ് ഇയർ ST. Thomas കോളേജിൽ പഠിക്കുന്ന കാലം,
അവിടുന്നു നടന്നു പോകാവുന്ന ദൂരം പാറമേക്കാവ് അഗ്രശാല കല്യാണമണ്ഡപം !
എന്നെത്തെയും പോലെ ബസ്സിൽ കൺസെഷൻ കിട്ടാൻ വേണ്ടി മാത്രം കൊണ്ടുവന്നിരുന്ന ഒരേ ഒരു പുസ്തകം അരയിൽ തിരുകി പതിയെ മണ്ഡപത്തിലെക്ക് കടന്നു.
അവസാന പന്തിയെ കഴിക്കാറുള്ളു, ചെയുന്ന കാര്യം അത്ര നല്ലതല്ല എന്ന് അറിയാം! കല്യാണത്തിന് വിളിച്ചവർക്ക് താൻ കഴിക്കുന്നത് കാരണം സദ്യ കിട്ടാതെ വരുകയുമരുത്! എത്രയോ ഭക്ഷണം ബാക്കി ആയി പോകുന്നു സദ്യകളിൽ!
അന്നെന്തോ വിശപ്പു മൂത്ത് ഇടം വലം നോക്കട്ടെ സദ്യവെട്ടി വിഴുങ്ങുന്നതിനിടയിൽ കയ്യിൽ പിടി വീണു !
കാര്യം എന്താണെന്നു മനസ്സിലാകും മുൻപേ സെക്യൂരിറ്റിക്കാരൻ അവിടുന്ന് വലിച്ചു ഓഡിറ്റോറിയതിന്റെ പുറകിൽ കൊണ്ട് പോയി !
ഒരു പേരും കള്ളനെ കിട്ടിയ പോലെ ആളുകൾ ചുറ്റും കൂടി വിചാരണ ആരംഭിച്ചു, അതിനിടയിൽ ആരോ ഉടുത്തിരുന്ന മുഷിഞ്ഞ ഒറ്റ മുണ്ട് വലിച്ചു അഴിച്ചു കളഞ്ഞു ! കള്ളൻ ആണെന്ന തെളിവുമായി നനഞ്ഞ നോട്ട് പുസ്തകം താഴെ വീണതും സെക്യൂരിറ്റിക്കാരൻ കരണം പോത്തി ഒന്ന് തന്നതും ഒരുമിച്ചായിരുന്നു. അതോടെ കരച്ചിൽ ഉച്ചത്തിൽ ആയി !
രംഗം ആകെ വഷളായി !
ഒച്ചയും കരച്ചിലും കേട്ടു ആരോ പറഞ്ഞു “ചെറിയ പയ്യൻ അല്ലേ വിട്ടേക്ക് ”
എന്തിനേറെ പറയുന്നു കല്യാണപെണ്ണും ചെക്കനും വരെ എത്തി !
അവർക്കു മുന്നിൽ തലയുയർത്തി പോലും നോക്കാനാകാതെ ഒരു കൊടും കുറ്റവാളിയെ പോലെ ഞാൻ അങ്ങനെ നിന്നു !
മകളുടെ കല്യാണത്തിന് ആരുടേയും കണ്ണുനീർ വീഴണ്ട എന്ന് കരുതിയാകണo ആ അച്ഛൻ “അയാളെ വിട്ടേക്കാൻ പറഞ്ഞതും പോകാൻ നേരം കുറച്ച് പൈസ പോക്കറ്റിൽ വച്ചു തന്നതും ”
കരഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി പോരുമ്പോൾ എന്തോ ആ സെക്യൂരിറ്റിക്കും കുറച്ച് അലിവ് തോന്നിയതാകാം.. അയാൾ പുറകെ വന്നു പറഞ്ഞു ” സാരില്ല മോനെ ഒരു നിമിഷത്തെ ആവേശത്തിന് ചെയ്തു പോയതാണ്”
അതിനു മറുപടി ഒന്നും നൽകാതെ വേഗം അവിടുന്ന് നടന്നകന്നു !
പിന്നീട് മുഴുപട്ടിണി ആണേലും വിളിക്കാത്ത സദ്യക്ക് പോകുന്ന പരിപാടി അതോടെ നിർത്തി !
വർഷങ്ങൾക്ക് ശേഷം പിന്നെ ആ ഓഡിറ്റോറിയത്തിൽ കയറാൻ ധൈര്യം വന്നത് ഇപ്പോൾ ആണ്… വീണ്ടും വിളിക്കാത്ത സദ്യ ഉണ്ണാൻ അല്ല !
അവിടെ മാതൃഭൂമിയുടെ പുസ്തകമേള നടക്കുന്നുണ്ട് ജീവിതത്തിൽ ഞാൻ ആദ്യമായി എഴുതിയ ഞാൻ ഏറെ താലോലിക്കുന്ന എന്റെ “കടലോളം പ്രണയം ” അവിടുണ്ട് അതൊന്നു നേരിട്ട് കാണണം.
അന്നത്തെ ആ സെക്യൂരിറ്റിക്കാരൻ അവിടുണ്ട് ! ആളാകെ മാറിപ്പോയിരിക്കുന്നു ചെറുപ്പത്തിന്റെ ആരോഗ്യവും ഉശിരും ഇന്നയാളിൽ ഇല്ല.
ഒരു പുസ്തകം എടുത്തു അയാളുടെ കൈയിൽ കൊണ്ട് കൊടുത്തു ഞാൻ എഴുതിയ പുസ്തകം ആണിത് “എന്നെ മനസ്സിലായോ “?
ഇല്ല അയാൾക്ക് എന്നെ മനസ്സിലായിട്ടില്ല !
പണ്ട് നടന്ന സദ്യയുടെ കാര്യം പറഞ്ഞു! അയാൾ വീണ്ടും വീണ്ടും എന്നെ തന്നെ സൂക്ഷിച്ചു നോക്കി.
എന്ത് പറയണം എന്ന് അയാൾക്ക് അറിയില്ലായിരുന്നു !
ഇടറിയ ശബ്ദത്തിൽ അയാൾ ഇത്രയും പറഞ്ഞ് ഒപ്പിച്ചു
“നീ അന്ന് ഇവിടുന്നു കരഞ്ഞു ഇറങ്ങിപോയതിനു ശേഷം ഞാൻ കുറെ നിന്നെ കുറിച്ച് ആലോചിച്ചു, അത്രയും വേണ്ടിയിരുന്നില്ല എന്ന് തോന്നി, എന്നെങ്കിലും കണ്ടാൽ ഒന്ന് മാപ്പ് പറയണം എന്നുണ്ടായിരുന്നു ” അയാൾ കൈയിൽ മുറുകെ പിടിച്ചു !
“ഏയ് അത് സാരില്ല, ചേട്ടൻ ഈ പുസ്തകം വായിച്ചു നോക്കണം ”
“എനിക്ക് എഴുതാനും വായിക്കാനും ഒന്നും അറിയില്ല മോനെ.. എന്നാലും ഈ പുസ്തകം എന്നും ഞാൻ സൂക്ഷിച്ചു വയ്ക്കും ന്റെ കാലം കഴിയുന്നത് വരെ ”
പിന്നെ കുറെ നേരം മൗനം ആയിരുന്നു.. വാക്കുകൾക്ക് പറയാൻ കഴിയാത്തത് മനസ്സുകൾ സംസാരിച്ചു !
അവിടുന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു !
……………………..
(തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ മാതൃഭൂമി പുസ്തകോത്സവത്തിൽ എന്റെ പുസ്തകം #കടലോളം_പ്രണയം ഉണ്ട് ! അത് അങ്ങനെ രണ്ട് വരിയിൽ പറയാതെ ഒരു കഥപോലെ പറയാൻ തോന്നി, കഥയിലെ കഥാപാത്രം ആയി ഫോട്ടോക്ക് പോസ് ചെയ്തത് അവിടുത്തെ സെക്യൂരിറ്റി ദാസേട്ടൻ ഇഷ്ടപെട്ടാൽ share ചെയ്തു സഹായിചേക്കണം, നന്ദി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here