കോളേജിൽ ദുരന്ത നിവാരണ പരിശീലനത്തിനിടെ രണ്ടാംനിലയിൽനിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു

കോളേജിൽ ദുരന്ത നിവാരണ പരിശീലനത്തിനിടെ രണ്ടാംനിലയിൽനിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ ലോകേശ്വരിയാണ് മരിച്ചത്. കോയമ്പത്തൂർ കലൈമകൾ കോളേജിലാണ് അപകടം നടന്നത്. തീപിടുത്തമുണ്ടാകുമ്പോൾ കോളേജിൻറെ രണ്ടാം നിലയിൽനിന്നും താഴേക്ക് ചാടി രക്ഷപ്പെടുന്നതിലായിരുന്നു പരിശീലനം.
തീപിടുത്തമുണ്ടാകുമ്പോൾ കോളേജിൻറെ രണ്ടാം നിലയിൽനിന്നും താഴേക്ക് ചാടി രക്ഷപ്പെടുന്നതിലായിരുന്നു പരിശീലനം. രണ്ടാം നിലയിലെ പാരപ്പറ്റിൽനിന്നും താഴേക്ക് ചാടാൻ പെൺകുട്ടി ഒരുങ്ങുകയായിരുന്നു. താഴെ സുരക്ഷാനെറ്റും വിരിച്ച് സഹപാഠികൾ കാത്തുനിന്നു. താഴേയ്ക്ക ചാടാനായി അവൾ പൂർണമായും തയ്യാറാകുന്നതിന് മുമ്പായി മുകളിൽനിന്ന ഒരാൾ പെൺകുട്ടിയെ താഴേക്ക് തള്ളി.
ഇതോടെ നിലത്തേക്ക് വീണ ലോകേശ്വരിയുടെ തല ഒന്നാം നിലയിലെ പാരപ്പറ്റിൽ അതിശക്തമായി വന്നിടിക്കുകയായിരുന്നു . താഴെ വീണ ലോകേശ്വരിയെ വിദ്യാർത്ഥികൾ ആശുപത്രിയിലെത്തിച്ചെങ്കിലും വീഴ്ചയിൽതന്നെ മരണം സംഭവിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here