കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, ആന്ധ്രാ പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. രഘുവീര റെഡ്ഡി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആന്ധ്രാപ്രദേശിനും തെലങ്കാനക്കും അര്‍ഹിച്ച പരിഗണ ലഭിക്കണമെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തിരിച്ചെത്തണമെന്ന് കിരണ്‍ കുമാര്‍ റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചു. കിരണ്‍ കുമാറിന്റെ തിരിച്ചുവരവ് ആന്ധ്രയില്‍ കോണ്‍ഗ്രസിലെ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.
2011 ജൂണ്‍ മുതല്‍ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് 2014 മാര്‍ച്ചില്‍ രാജിവച്ച് കോണ്‍ഗ്രസ് വിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here