മൈക്കിൾ ജാക്‌സനെ അച്ഛൻ രാസവസ്തുക്കൾ നൽകി വന്ധ്യംകരിച്ചിരുന്നു; വെളിപ്പെടുത്തലുകളുമായി ഡോക്ടർ

പോപ് ഇതിഹാസ താരം മൈക്കിൾ ജാക്‌സന് അച്ഛൻ ജോ ജാക്‌സനിൽ നിന്നും ക്രൂര പീഡനങ്ങളാണ് നേരിട്ടിട്ടുള്ളത്. എന്നാൽ ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അടുത്തിടെ മൈക്കിൾ ജാക്‌സന്റെ മുൻ ഡോക്ടർ കോൺറാഡ് മുറെ നടത്തിയിരിക്കുന്നത്. മൈക്കിൾ ജാക്‌സനെ പിതാവ് രാസവസ്തുക്കൾ നൽകി വന്ധ്യംകരിച്ചിരുന്നുവെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.
ദി ബ്ലാസ്റ്റ് എന്ന പ്രസിദ്ധീകരണത്തോടാണ് മുറേ ഇക്കാര്യം പറഞ്ഞത്. ചരിത്രത്തിൽവെച്ച് ഏറ്റവും വൃത്തിക്കെട്ടവനായ അച്ഛനാണ് ജോ ജാക്‌സൺ എന്നാണ് മുറേ പറയുന്നത്.
മൈക്കിൾ ജാക്‌സന്റെ ഹൈ പിച്ച് ശബ്ദം നിലനിർത്താൻ വേണ്ടിയാണ് താരത്തെ വന്ധ്യംകരിച്ചത്. ശബ്ദം മാറാതിരിക്കാൻ മൈക്കിൾ ജാക്‌സന്റെ ശരീരത്ത് പലതരത്തിലുള്ള ഹോർമോണുകളും കുത്തിവെക്കുമായിരുന്നുവെന്നും മുറേ വെളിപ്പെടുത്തി.
അച്ഛനെ അത്രമേൽ പേടിയായിരുന്നതിനാൽ അയാളെ കാണുമ്പോഴെല്ലാം മൈക്കിൾ ജാക്‌സൻ ഛർദിക്കുമായിരുന്നുവെന്നും ഡോക്ടർ മുറേ പറയുന്നു.
മൈക്കിൾ ജാക്‌സന്റെ ഡോക്ടറായിരുന്ന കോൺറാഡ് മുറെ മരുന്നുകൾ ഓവർ ഡോസായാണ് നൽകിയിരുന്നത്. ഇതിന്റെ പേരിൽ 2009ൽ ജാക്‌സന്റെ മരണത്തിന് പിന്നാലെ മുറേ 2 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. 2009 ജൂൺ 25നാണ് ജാക്‌സൺ മരിച്ചത്. ജാക്‌സണിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നും ദുരൂഹത നിലനിൽക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here