Advertisement

കേരളത്തിൽ കനത്ത മഴ തുടരും; തിങ്കളാഴ്ച്ച അതിശക്തമായ മഴക്ക് സാധ്യത

July 14, 2018
Google News 0 minutes Read
heavy rain to continue for the next four days

സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ വരെ ശക്തമായ മഴയും തിങ്കളാഴ്ച അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 12 മുതൽ 20 സെന്റീമീറ്റർ വരെ മഴ ലഭിക്കും. വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്തു രാത്രിസമയങ്ങളിൽ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താൻ നടപടി സ്വീകരിക്കുന്നതിനു പോലീസിനു നിർദേശം നൽകിയിട്ടുണ്ട്. കടൽ തീരങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങുന്നതിനും വിലക്കേർപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here