ബേബി അമ്പിളി ഇവിടെയുണ്ട്

ബേബി അമ്പിളിയെ ഓര്‍മ്മയില്ലേ? വാത്സല്യത്തിലും മിന്നാരത്തിലും മീനത്തില്‍ താലികെട്ടിലും ഓമനത്തമുള്ള മുഖം കൊണ്ട് മലയാളികളുടെ മനസില്‍ ഇടംനേടിയ ബേബി അമ്പിളിയെ? ബേബി ശാലിനിയും ബേബി ശ്യാമിലിയും തിളങ്ങി നിന്ന മലയാള സിനിമയിലേക്ക് ബേബി അമ്പിളി എത്തുന്നത് തൊണ്ണൂറുകളിലാണ്. വ്യൂഹം, വര്‍ത്തമാവകാലം എന്നീ ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് സര്‍ഗ്ഗം, വര്‍ത്തമാനകാലം, ഗോഡ് ഫാദര്‍, സൗഹൃദം, അദ്വൈതം, കല്യാണ പിറ്റേന്ന്, വാത്സല്യം, എന്റെ ശ്രീക്കുട്ടിയ്ക്ക്, ഘോഷയാത്ര, വാരഫലം തുടങ്ങി ഒരുപിടി നല്ലചിത്രങ്ങളില്‍ ബാലതാരമായി എത്തി. വാത്സല്യത്തിലെ ആ കുഞ്ഞ് ചേച്ചിയേയും മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയേയുമാണ് പ്രേക്ഷകരുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന രണ്ട് കഥാപാത്രങ്ങള്‍. രണ്ടാം ഭാവമാണ് ബേബി അമ്പിളി അവസാനമായി അഭിനയിച്ച ചിത്രം. സുരേഷ് ഗോപിയുടെ അനിയത്തിയായിരുന്നു രണ്ടാം ഭാവത്തില്‍. ദീലീപിന്ഫെ സഹോദരിയായി അഭിനയിച്ച മീനത്തില്‍ താലിക്കെട്ട് എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിരുന്നു. ആളിപ്പോള്‍ ബേബി അമ്പിളിയല്ല. അഡ്വക്കേറ്റ് അമ്പിളിയാണ്.
നിയമ പഠനത്തിന് ചേര്‍ന്നതോടെയാണ് അമ്പിളി അഭിനയത്തില്‍ നിന്ന് അകന്നത്. കോഴിക്കോട് ലോ കോളേജില്‍ നിന്നാണ് അമ്പിളി നിയമ പഠനം പൂര്‍ത്തിയാക്കിയത്. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വിവാഹിതയായി. ദിയ എന്നും ധരയെന്നും രണ്ട് മക്കളാണ് അമ്പിളിയ്ക്ക്. അഭിനയ ലോകത്ത് നിന്ന് അകന്ന് കുടുംബിനിയായി കഴിയുകയാണ് അമ്പിളി ഇപ്പോള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here