Advertisement

മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പണിമുടക്ക്

July 15, 2018
1 minute Read
Bus strike private bus strike meeting today

മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് ഏഴിന് ദേശീയ പണിമുടക്ക്. ആഗസ്റ്റ് ആറിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രിവരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്‌സി, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, ദേശസാത്കൃത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത – ചരക്കുകടത്ത് വാഹനങ്ങള്‍ മുഴുവന്‍ പണിമുടക്കില്‍ പങ്കുചേരുമെന്ന് സമരസമിതി അറിയിച്ചു. ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ട്രേഡ് യൂണിയനുകളും പ്രാദേശിക യൂണിയനുകളും തൊഴില്‍ ഉടമ സംഘടനകളും സംയുക്തമായാണ് പണിമുടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top