Advertisement

പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ പിടിച്ച സ്ത്രീ മരിച്ചു

July 16, 2018
Google News 0 minutes Read

പൊട്ടിവീണ് കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ പിടിച്ച സ്ത്രീ തല്‍ക്ഷണം മരിച്ചു. വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന അയയാണെന്ന് കരുതിയാണ് സ്ത്രീ കമ്പിയില്‍ തൊട്ടത്. വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചതും ഷോക്കേറ്റ് സ്ത്രീ മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് എട്ടാം വാര്‍ഡ് മണപ്പുറം ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്രയാണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലെ കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. വീടുകള്‍ കയറിയിറങ്ങി മത്സ്യവില്‍പന നടത്തുകയായിരുന്ന സുഭദ്ര അയയാണെന്ന് കരുതി പൊട്ടിവീണ കമ്പി മാറ്റിയിടാന്‍ നോക്കിയതാണ് അപകടത്തിന് കാരണമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here