Advertisement

ഫ്രഞ്ച് പടയ്ക്ക് ഇന്ന് വിരുന്ന് എലിസീ കൊട്ടാരത്തിൽ !

July 16, 2018
Google News 2 minutes Read

ഫിഫ ലോക കപ്പുമായി എത്തുന്ന ഫ്രഞ്ച് പടയ്ക്ക് ഇന്ന് വിരുന്ന് എലിസീ കൊട്ടാരത്തിൽ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൂണിന്റെ ഔദ്യോഗിക വസതിയാണ് എലിസീ പാലസ്. ചാൾസ് ഡി ഗോൽ വിമാനത്താവളത്തിൽ ഇന്ന് 3.30 ന് വന്നിറങ്ങുന്ന ടീം നേരെ എലീസ് കൊട്ടാരത്തിലേക്ക് പോകും.

1722 പണികഴിപ്പിച്ച കൊട്ടാരം ഫ്രഞ്ച് ക്ലാസിക്കൽ സ്റ്റൈലിലുള്ള നിർമ്മിതിയുടെ ഉത്തമ ഉദാഹരണമാണ്. അർമാൻഡ് ക്ലൗഡ് മൊളേറ്റ് ആണ് കൊട്ടാരം പണികഴിപ്പിച്ചത്. 365 മുറികളും ഓഫീസുകളും സലൂണുമെല്ലാം അടങ്ങുന്ന കൊട്ടാരം 11,179 ചതുരശ്ര മീറ്ററാണ്.

വിശിഷ്ടാധിതികൾക്കായി 6,500 പീസ് ടേബിൾവെയറും, 90 ടേബിൾ ക്ലോത്തുമുണ്ട്. 3000 ബക്കാരറ്റ് ക്രിസ്റ്റൽ ഗ്ലാസിലായി എല്ലാ വർഷവും 2000 ബോട്ടിൽ ഗ്രാൻഡ് ക്രസ് വൈനുകൾ നൽകും. 350 പട്ടാളക്കാരുൾപ്പെടെ 800 ജീവനക്കാരാണ് കൊട്ടാരത്തിലുള്ളത്.

ഹോൾ ഓഫ് ഓണർ, സിൽവർ റൂം, ഹോൾ ഓഫ് ഫെസ്റ്റിവിറ്റീസ് എന്നിവയാണ് കൊട്ടാരത്തിലെ വിശേഷപ്പെട്ട മുറികൾ. കൊട്ടാരത്തിന് ചുറ്റുമുള്ള പുൽതകിടി 2 ഹെക്ടെയറുണ്ട്. ഇവിടെ സ്ഥിതി ചെയ്യുന്ന ചില മരങ്ങൾ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പേ നട്ടതാണ്.

വിജയികൾക്കായി ഇന്ന് സംഘടിപ്പിക്കുന്ന വിരുന്നിൽ ഫുട്‌ബോൾ താരങ്ങളോടൊപ്പം അവരുടെ കുടുംബം, 300 കായിക താരങ്ങൾ, 1000 കുട്ടികൾ, ടീം അംഗങ്ങൾ കളിച്ചിട്ടുള്ള ഫുട്‌ബോൾ ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. വിരുന്നിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയ്ക്കായി 2000 പോലീസ് ഉദ്യോഗ്‌സഥർ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Emmanuel Macron to hold reception ceremony for French football team at Elysee Palace

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here