Advertisement

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

July 16, 2018
Google News 0 minutes Read

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പകരം മറ്റൊരു ദിവസം പ്രവൃത്തി ദിവസമായിരിക്കും. ഈ തിയതി പിന്നീട് അറിയിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

എം.ജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളിലെ നാളെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായും അറിയിപ്പ്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലകള്‍ വ്യക്തമാക്കി. അതേ സമയം, നാളെ നടക്കേണ്ട ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here