കോട്ടയത്ത് മൂന്നിടത്ത് ഉരുൾപൊട്ടി

കനത്ത മഴയിൽ സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. കോട്ടയത്ത് മൂന്നിടത്ത് ഉരുൾപ്പൊട്ടി. പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. എറണാകുളം കോട്ടയം റൂട്ടിൽ മരങ്ങൾ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയിൽ കുട്ടനാട്ടിൽ രണ്ടിടങ്ങളിൽ മട വീണു. ആറുപങ്ക്, ചെറുകായൽ കായൽ എന്നിവിടങ്ങളിലാണ് മട വീഴ്ചയുണ്ടായത്
ആലപ്പുഴയിൽ ചന്തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി. ആളപായമില്ല. മാംഗലൂർ കൊച്ചുവേളി എക്‌സ്പ്രസിനു മുകളിലാണ് മരം പൊട്ടിവീണത്. എറണാംകുളം ആലപ്പുഴ ലൈനിൽ ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here