മഴ; ഉന്നത തല യോഗം അല്‍പസമയത്തിനകം

വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഉന്നത തല യോഗം അല്‍പസമയത്തിനകം തുടങ്ങും. റവന്യൂ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരാന്‍ തീരുമാനിച്ചിരുന്ന യോഗം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുമെന്നാണ് വിവരം. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുക. സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളെ നേരിടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദുരിതാശ്വാസ ക്യാമ്പുകള്‍, റേഷന്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്യും. കളക്ടര്‍മാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here