Advertisement

ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചപ്പതാകകൾ നിരോധിക്കണം; ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

July 16, 2018
Google News 0 minutes Read
sc sends center notice on petition to ban muslim league flag

ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചപ്പതാകകൾ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. പതാക, പാക് മുസ്‌ലിം ലീഗിന്റേതാണെന്നും മുസ്ലീങ്ങളുമായി ബന്ധമില്ലാത്തതാണെന്നുമാണ് ഹർജിയിലെ വാദം. ഷിയ വക്കഫ് ബോർഡ് ഭാരവാഹി വഹീം റസ്‌വിയാണ് ഹർജി നൽകിയത്.

രാജ്യത്തെ ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കുമിടയിൽ അകാരണമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിൽ പതാകയ്ക്ക് പങ്കുണ്ടെന്നാണ് വാദം. ഇസ്ലാമിൽ പിന്തുടരുന്ന ഒരു രീതികളിലും ഈ നക്ഷത്രവും ചന്ദ്രക്കലയുമുള്ള പച്ച പതാകയ്ക്ക് സ്ഥാനമില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here