മലയിടുക്കില്‍ കുടുങ്ങി; ഏഴ് ദിവസം ജീവന്‍ നിലനിര്‍ത്തിയത് ബാറ്ററി വെള്ളം കുടിച്ച്

കാറപടത്തില്‍പ്പെട്ട് പാറയിടുക്കില്‍ അകപ്പെട്ട് പോയ യുവതി ഏഴ് ദിവസം കഴിഞ്ഞത് കാറിലെ ബാറ്ററി വെള്ളം കുടിച്ച്. കാലിഫോര്‍ണിയയിലാണ് സംഭവം. ഏഞ്ചല ഫെര്‍ണാണ്ടസ് എന്ന ഇരുപത്തിമൂന്നുകാരിയാണ് ഏഴ് ദിവസം ബാറ്ററി വെള്ളം കുടിച്ച് ജീവിച്ചത്. ലോസ് ആഞ്ചലോസിലുള്ള ചേച്ചിയെ കാണാന്‍ പോര്‍ട്ട്ലാന്റിലെ വീട്ടില്‍ നിന്ന് പോകുകയായിരുന്നു ഏഞ്ചല. കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാന്‍ കാറ് വെട്ടിച്ചപ്പോള്‍ കാറ് മലയിടുക്കിലേക്ക് വീണ് പോകുകയായിരുന്നു. വഴിയിലെ പെട്രോള്‍ പമ്പിലെ സിസിടിവിയിലാണ് ഏഞ്ചല അവസാനമായി പതിഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. അര്‍ദ്ധബോധാവസ്ഥയിലായിരുന്നു കണ്ടെത്തുമ്പോള്‍ ഏഞ്ചല. തോളെല്ലിനു പരിക്കേറ്റിട്ടുണ്ട്. ഏഞ്ചല തന്നെയാണ് താന്‍ ബാറ്ററി വെള്ളം കുടിച്ചാണ് കഴിഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.
accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here