വൈറ്റിലയിൽ വൻ ഗതാഗത കുരുക്ക്

വൈറ്റിലയിൽ കനത്ത മഴയിൽ പരസ്യബോർഡ് റോഡിലേക്ക് മറിഞ്ഞ് വൻ ഗതാഗത കുരുക്ക്.
അതേസമയം, വിവിധ സ്ഥലങ്ങളിലേക്കുള്ള സർവ്വീസ് കെഎസ്ആർടിസി നിർത്തിവെച്ചു. ഈരാറ്റുപേട്ട, പൊൻകുന്നം എന്നിവിടങ്ങളിലേക്കുള്ള സർവ്വീസാണ് കെഎസ്ആർടിസി നിർത്തിവെച്ചു. എസി റോഡ് വഴിയുള്ള സർവ്വീസും നിർത്തിവെച്ചു.
കനത്ത മഴയിൽ മൂന്നാറും ഒറ്റപ്പെട്ടു. ശക്തമായ നീരൊഴുക്കിൽ മുുതിരപ്പുഴ കരകവിഞ്ഞു. കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഹെഡ്വർക്‌സ് ഡാമിന് സമീപം മണ്ണിടിഞ്ഞ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ മൂന്നാർ ഒറ്റപ്പെട്ട അവസ്ഥയിലെത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here