കനത്ത മഴ; മരിച്ചവരുടെ എണ്ണം പതിമൂന്നായി

rain

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ വിതച്ച ദുരിതത്തില്‍ പതിമൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞു. ഇന്നലെ മാത്രം 12പേരാണ് മരിച്ചത്.കോട്ടയം മണിമലയാറ്റില്‍ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി ദീപുവിന്റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.  നാലര മണിയോടെയാണ് ദീപുവിനെ കാണാതായത്.  പത്തനംതിട്ടയിൽ പമ്പയിൽ ശബരിമല തീർഥാടകനെയും കോട്ടയത്ത് മണിമലയാറ്റിൽ മീൻപിടിച്ചുകൊണ്ടിരുന്ന രണ്ടുപേരെയും ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുണ്ട്.
ഇടവിട്ട് ഇടവിട്ടുള്ള കനത്ത മഴയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. കുട്ടനാട്ടില്‍ ഇന്ന് വീണ്ടും മട തകര്‍ന്നു. പുഴകളും, തോടുകളും, കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. കോട്ടയം-കുമരകം, ചങ്ങനാശ്ശേരി-ആലപ്പുഴ, പാലാ-ഏറ്റുമാനൂർ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അതേ സമയം വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top