ബാര്‍ജിലെ ജീവനക്കാരെ നാവിക സേന രക്ഷപ്പെടുത്തി

ആലപ്പുഴ നീര്‍ക്കുന്നം തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ നാവിക സേന രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. അബുദാബി അല്‍ഫത്താന്‍ ഡോകിന്റെ ബാര്‍ജാണ് ഇന്നലെ ആലപ്പുഴ നീര്‍ക്കുന്നം തീരത്ത് അടിഞ്ഞത്. കപ്പലിന് പിന്നില്‍ കെട്ടിവലിച്ച് കൊണ്ട് പോയ ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടംപൊട്ടി വേര്‍പ്പെട്ട് പോകുകയായിരുന്നു. ഇന്തോനേഷ്യയില്‍ നിന്ന് കപ്പവും ഫൈബര്‍ ബോട്ടും കയറ്റി വന്ന ബാര്‍ജാണിത്. ബാര്‍ജിലെ ജീവനക്കാരെ എമിഗ്രേഷന്‍ നടപടികള്‍ക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറി.
barge
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News