തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: ചുവടെ പറയുന്ന സ്‌കൂളുകള്‍ക്കാണ് അവധി ബാധകം:

chances of heavy rain five districts of kerala

കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട്, കടലേറ്റം എന്നിവ രൂക്ഷമായ മേഖലകളിലാണ് അവധി നല്‍കിയിരിക്കുന്നത്.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂര്‍ വെസ്റ്റ്, ചേര്‍പ്പ് എന്നീ ഉപവിദ്യാഭ്യാസ ജില്ലകളിലെയും പ്ലസ് ടു വരെയുള്ള സ്‌കൂളുകള്‍ക്ക് ( സിബിഎസ്ഇ, ഐസിഎസ്‌സി എന്നിവ ഉള്‍പ്പെടെ ) 18-7-2018 ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടൊപ്പം, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.

ഈ അവധിക്ക് പകരമായി ഓഗസ്റ്റ് 4-ാം തിയതി പ്രവൃത്തി ദിനമായിരിക്കുമെന്നും അറിയിപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top