മഴ തുടരുന്നു; ഇന്ന് മരിച്ചവരുടെ എണ്ണം നാലായി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഉച്ചയോടെ ശമിച്ചെങ്കിലും പലയിടത്തും വൈകിട്ട് മുതൽ മഴ ശക്തിപ്രാപിക്കുകയാണ്. മഴക്കെടുതിൽ മാത്രം ഇന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ആലപ്പുഴയിൽ രണ്ട് പേരും, കോട്ടയം കോഴിക്കോട് എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് മരിച്ചത്. ചെന്നിത്തല ഇരമത്തൂരില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ തൂവന്‍തറ സ്വദേശി ബാബു മരിച്ചു. മാവേലിക്കര കുറത്തിക്കാട്ടില്‍ ഒരാള്‍ കനാലില്‍ തെങ്ങുവിളയിൽ രാമകൃഷ്ണൻ മരിച്ചു. കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുട്ടിയും മരിച്ചതോടെയാണ് മരണ സംഖ്യ നാലായി ഉയർന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top