എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതിയുടെ മകള്‍ക്ക് കോളേജില്‍ വിലക്ക്

അച്ഛന്‍ കുറ്റവാളിയായതിനാല്‍ കോളേജില്‍ പ്രവേശിക്കരുതെന്ന് പ്രിന്‍സിപ്പാള്‍. എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയുടെ മകള്‍ക്കാണ് പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളേജില്‍ പഠനം തുടരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മൊയ്തീന്‍ കുട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പിഎസ്എം ദന്തല്‍ കോളേജ് പ്രിന്‍സിപ്പളിന് വിശദീകരണം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ രണ്ടാഴ്ച അനുവദിച്ചിട്ടുണ്ട്. മെയ് 15മുതലാണ് കുട്ടിയെ കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പരീക്ഷയ്ക്ക് വന്നാല്‍ മതിയെന്നാണ് അധികൃതര്‍ കുട്ടിയോട് പറഞ്ഞത്. എന്നാല്‍ ജൂണില്‍ ഫീസ് അടയ്ക്കാന്‍ ചെന്നപ്പോള്‍ അത് കൈപ്പറ്റാനും വിസമ്മതിച്ചു. അടുത്ത മാര്‍ച്ചില്‍ പരീക്ഷ എഴുതാമെന്നാണ് ഇപ്പോള്‍ കോളേജില്‍ നിന്ന് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here