കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും നിറുത്തി

kottayam

കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും നിറുത്തി .  മീനച്ചലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. അപകട നിലയ്ക്കും മുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം നിറുത്തിയത്. ഇതുവഴിയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിറുത്തി ഇട്ടിരിക്കുകയാണ്. മന്ത്രി കെ രാജു സ്ഥിതിഗതികൾ വിലയിരുത്താനായി ഇപ്പോൾ കോട്ടയത്ത് എത്തിയിട്ടുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top