തായ്ലാന്റില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളും കോച്ചും ആശുപത്രി വിട്ടു

tai children

തായ്ലാന്റിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ ആയിരുന്ന കുട്ടികളും കോച്ചും ആശുപത്രി വിട്ടു. ഇവര്‍ അല്‍പ സമയത്തിനകം മാധ്യമങ്ങളെ കാണും. കുട്ടികളില്‍ ചിലര്‍ക്ക് ശ്വാസകോശ അണുബാധയുണ്ടായിരുന്നു. പലരുടേയും തൂക്കവും രണ്ട് കിലോയില്‍ അധികം കുറഞ്ഞു. എന്നാല്‍ ആരുടേയും നില ഗുരുതരമായിരുന്നില്ല. 18 ദിവസങ്ങളോളമാണ് ഇവര്‍ താം ലുവാങ്ങ് ഗുഹക്കുള്ളില്‍ മരണത്തോടും ജീവിതത്തോടും മല്ലടിച്ചത്. ജൂണ്‍ 23ന് ഗുഹയില്‍ അകപ്പെട്ട ഇവരെ 3 ദിവസം നീണ്ട് നിന്ന സാഹസിക രക്ഷാ പ്രവര്‍ത്തനത്തിലൂടെയാണ് പുറത്തെത്തിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top