ടോള്‍ ചോദിച്ചു; പാലിയേക്കര ടോള്‍ ബാരിയര്‍ പിസി ജോര്‍ജ്ജ് എംഎല്‍എ തകര്‍ത്തു

paliyekkara toll

ടോള്‍ ചോദിച്ചതിന്  പാലിയേക്കര ടോളിലെ ബാരിയര്‍ പിസി ജോര്‍ജ്ജ് എംഎല്‍എ തകര്‍ത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്നര മിനിറ്റ് നിറുത്തിയിട്ടിട്ടും തന്നെ കടത്തി വിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്.  പിസി ജോര്‍ജ്ജും സംഘവും ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലീസിന് പരാതി നല്‍കി.

paliyekkara toll

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top