കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

rajya sabha members from kereala sworn in

കേരളത്തിൽ നിന്ന് രാജ്യ സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 3 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ), ജോസ് കെ.മാണി(കേരളാ കോൺഗ്രസ് ) എന്നിവരാണ് കേരളത്തിൽ നിന്ന് ഒഴിവ് വന്ന സീറ്റുകളിൽ തെരഞ്ഞെടുക്കപ്പെട്ടത്.

മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ(കോൺഗ്രസ്), ജോയ് എബ്രഹാം(കേരളാ കോൺഗ്രസ്), സി.പി.നാരായണൻ(സിപിഎം) എന്നിവർ വിരമിച്ച ഒഴിവിലാണ് മൂന്നുപേരും തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്നുള്ള മൂന്നുപേർക്കൊപ്പം രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്നുണ്ടായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top