പുതിയ രണ്ട് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സാപ്പ്

whatsapp introduces new two features

പുതിയ രണ്ട് ഫീച്ചറുകളുമായി വാട്ട്‌സാപ്പിന്റെ ബീറ്റാ പതിപ്പ്. വാട്ട്‌സാപ്പിൻറെ 2.18.214 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടത്. ആൻഡ്രോയിഡ് നോട്ടിഫിക്കേഷൻ ബാറിൽ വെച്ച് തന്നെ ചാറ്റുകൾ നിശബ്ദമാക്കിവെക്കാനും സന്ദേശങ്ങൾ വായിച്ചതായി മാർക്ക് ചെയ്യാനും സാധിക്കുന്ന ഫീച്ചറുകളാണ് വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

സന്ദേശങ്ങൾ മാർക്ക് ചെയ്താൽ ആ സന്ദേശം അയച്ചയാൾക്ക് സന്ദേശം വായിച്ചുവെന്ന ബ്ലൂടിക്ക് കാണാൻ സാധിക്കും. ഇങ്ങനെ മാർക്ക് ചെയ്യുന്ന സന്ദേശങ്ങൾ വീണ്ടും നോട്ടിഫിക്കേഷൻ ബാറിൽ പോപ്പ് അപ്പ് ചെയ്തുവരില്ല. ഇതേ രീതിയിൽ തന്നെ നോട്ടിഫിക്കേഷൻ സെൻററിൽ ശല്യമാവുന്ന ചാറ്റ് നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കിവെക്കാനുമുള്ള സംവിധാനമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top