ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുമെന്ന് ദേവസ്വം ബോര്‍ഡ്

sabarimala

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ മലക്കംമറിച്ചില്‍. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ ദേവസ്വം ബോര്‍ഡ് നേരത്തേ എതിര്‍ത്തിരുന്നു. അതിന് പിന്നാലെയാണ് നിലപാടില്‍ ദേവസ്വം ബോര്‍ഡ് മലക്കംമറിഞ്ഞത്. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം. ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് ഈ നിലപാട് അറിയിക്കും.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. ഇത് സ്ത്രീകളോടുള്ള വിവേചനമല്ല, മറിച്ച് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണെന്നുമായിരുന്നു സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാടില്‍ മാറ്റമുണ്ടായത്. എന്നാല്‍, പന്തളം രാജകുടുംബം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തി. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് മാത്രമാണെന്നും ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടേയും നിലപാടാണ് പ്രധാനമെന്നും രാജകുടുംബം പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More