സര്‍വക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും

pinarayi vijayan 1

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍വക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും. മഴക്കെടുതിക്ക് ദുരിതാശ്വാസം, കഞ്ചിക്കോട് കോച്ച് ഫാക്ടറി , റേഷൻ വിഹിതം തുടങ്ങിയ വിഷയങ്ങൾ സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. മഴക്കെടുതി വിലയിരുത്താൻ ഉടനടി കേന്ദ്ര സംഘത്തെ അയക്കണമെന്ന് സര്‍വകക്ഷി സംഘം ആവശ്യപ്പെടുമെന്നാണ് വിവരം. വെട്ടിക്കുറിച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണം, ഒാഖി സഹായം എത്രയും വേഗം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top