‘പിണറായി വിജയന്‍ജി എന്റെ മൂത്ത സഹോദരന്‍, അദ്ദേഹത്തിന് കീഴില്‍ സംസ്ഥാനം കൂടുതല്‍ വളരട്ടേ’; ഓണം വാരാഘോഷത്തിന്റെ സമാപനച്ചടങ്ങില്‍ ഗവര്‍ണര്‍

സര്‍ക്കാര്‍-രാജ്ഭവന്‍ മഞ്ഞുരുക്കത്തിന് വേദിയായി സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരോഘാഷ സമാപന ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ്. തര്‍ക്കങ്ങള്‍ മറന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും വേദി പങ്കെടുക്കുകയും പരസ്പരം ഊഷ്മളമായി വരവേറ്റ് സുഖവിവരങ്ങള്‍ തിരക്കുകയും ചെയ്തു. ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്നാണ് ഗവര്‍ണര്‍ അഭിസംബോധന ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ സംസ്ഥാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കട്ടേ എന്ന് ആശംസിച്ച അദ്ദേഹം പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതിന് സംസ്ഥാന സര്‍ക്കാരിന് നന്ദിയും അറിയിച്ചു. (Governor Rajendra Arlekar called pinarayi vijayan his elder brother)
തര്‍ക്കങ്ങള്‍ മറന്ന് ഓണാഘോഷ പരിപാടികള്‍ക്കായി മന്ത്രിമാര്‍ നേരിട്ട് രാജ്ഭവനിലെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി പരിസരത്തെ വേദിയിലേക്ക് ഗവര്‍ണര്‍ എത്തിയപ്പോള്‍ ഹസ്തദാനം ചെയ്ത് കൈക്കൂപ്പിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി എന്നിവരും ഗവര്‍ണറെ സ്വാഗതം ചെയ്തത്. ഒരുമയുടെ സന്ദേശമാണ് ഓണാഘോഷങ്ങള്‍ നല്‍കുന്നതെന്നും നല്ല ഒരു വര്‍ഷമുണ്ടാകട്ടേയെന്നും ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ ആശംസിച്ചു. നിങ്ങളുടെ സ്‌നേഹവും ബഹുമാനവും ഏറ്റുവാങ്ങാനാണ് വന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതിനെല്ലാം സാക്ഷിയാകാനായതില്‍ സംസ്ഥാന സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ബീഡിയും ബിഹാറും തന്റേതല്ലെന്ന് ബല്‍റാം; കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് കലാപം
ആയിരത്തിലധികം കലാകാരന്മാരാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരോഘാഷ സമാപന ഘോഷയാത്രയുടെ ഭാഗമാകുന്നത്. അറുപതിലേറെ ഫ്‌ളോട്ടുകളും ഇന്ത്യന്‍ ആര്‍മിയുടെ ബാന്റ് സംഘത്തിന്റെ പ്രകടനവുമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. കേരളത്തിലെ നാടന്‍ കലകളെല്ലാം ഘോഷയാത്രയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കപ്പെടും. വിവിധ സംസ്ഥാനങ്ങളുടെ തനത് സംസ്‌കാരങ്ങളും കലകളും പ്രദര്‍ശിപ്പിക്കുന്ന ഫ്‌ളോട്ടുകളും ഘോഷയാത്രയിലുണ്ട്. മാനവീയം വീഥി പരിസരത്താണ് പരിപാടികള്‍ പുരോഗമിക്കുന്നത്.
Story Highlights : Governor Rajendra Arlekar called pinarayi vijayan his elder brother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here