അഭിമന്യുവിന്റെ കൊല; മുഹമ്മദിനേയും ഷാനവാസിനേയും റിമാന്റ് ചെയ്തു

അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രധാന പ്രതികളായ മുഹമ്മദ്, ഷാനവാസ് എന്നിവരെ റിമാന്റ് ചെയ്തു. ഇന്നലെയാണ് ഇരുവരും പിടിയിലായത്. കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ്. കാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് യൂണിറ്റ് പ്രസിഡന്റുമാണ് മുഹമ്മദ്. കൊലപാതകത്തിന്റെ ആസൂത്രകന്‍ മുഹമ്മദാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റമാണ് തലശ്ശേരി സ്വദേശി ഷാനവാസിനെതിരെ ചുമത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top