അഭിമന്യു കൊലക്കേസ്; മുഹമ്മദിനെ അറസ്റ്റ് ചെയ്തത് ആലപ്പുഴയില്‍നിന്നെന്ന് പോലീസ്

abhimanyu

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഒന്നാംപ്രതി മുഹമ്മദിനെ പിടികൂടിയത് ആലപ്പുഴയില്‍ നിന്നാണെന്ന് പോലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയിരുന്ന കാമ്പസ്ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയായ മുഹമ്മദിനെ കേരള – കര്‍ണാടക അതിര്‍ത്തിയില്‍ നിന്നു ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തെന്നാണു പോലീസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

അതേ സമയം, അഭിമന്യുവിന്റെ കൊലപാതകത്തില്‍ മറ്റൊരു മുഖ്യപ്രതിയെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് റിഫക്ക് കൊലയുടെ ആസൂത്രണത്തില്‍ പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കുന്നത്.

എറണാകുളം പൂത്തേോട്ടയില്‍ നിയമ വിദ്യർഥിയായ മുഹമ്മദ് റിഫ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളയാളും ആസൂത്രകനുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുഹമ്മദ് റിഫയെ ഒളിവില്‍ പോകാന്‍ സഹായിച്ച ഷാനവാസിനെ കഴിഞ്ഞ പതിനേഴാം തിയതി രാത്രി 11 മണിക്കാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് റിഫക്ക് കൊലപാതകത്തിലുള്ള പങ്ക് വ്യക്തമായതെന്ന് പൊലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top