ഓണത്തിന് മുന്‍പേ ക്ഷേമപെന്‍ഷന്‍ കയ്യിലെത്തും; മുന്‍കരുതലുമായി സംസ്ഥാന സര്‍ക്കാര്‍
ഓണത്തിന് മുന്‍പായി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനൊരുങ്ങി പിണറായി സര്‍ക്കാര്‍. 42,17,907 പേര്‍ക്കാണ് ജൂലൈ മുതലുള്ള പെന്‍ഷന്‍ നല്‍കുക. ഇതില്‍, 8,73,504 പേര്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. 1733 കോടി രൂപയാണ് ഇതിന് വേണ്ടത്. അതോടൊപ്പം, ഓണത്തിന് മറ്റ് മുന്‍കരുതലുളൊരുക്കി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍.
പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിലകുറച്ച് നല്‍കുന്നതിനായി സംസ്ഥാനത്ത് 6500 ല്‍ പരം സഹകരണച്ചന്ത സജ്ജമാക്കും. സഹകരണവകുപ്പിന്റെ കീഴില്‍ മാത്രം 3500 ചന്തയും സപ്ലൈകോ 1500 ല്‍ പരം ചന്തയും തുറക്കും. മാവേലി സ്റ്റോറുകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും അനുബന്ധമായി പ്രത്യേക ചന്തയുണ്ടാകും. ജില്ലാ ആസ്ഥാനത്തും താലൂക്ക് കേന്ദ്രങ്ങളിലും ഡിപ്പോ കേന്ദ്രങ്ങളിലും വിപുലമായ ഓണച്ചന്ത ഒരുക്കും.
കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ ഓണത്തിനെക്കാള്‍ കൂടുതല്‍ ചന്തകള്‍ തുറക്കും. ഒപ്പം, കുടുംബശ്രീ, സഹകരണസ്ഥാപനങ്ങള്‍, വിവിധ വിപണനസ്ഥാപനങ്ങള്‍, കര്‍ഷകരുടെ ഉത്പാദക കൂട്ടായ്മകള്‍ എന്നിവ വഴിയും ചന്ത തുടങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here