ഹിരണ്‍മയിക്ക് ഒപ്പമുള്ള ഫോട്ടോ; ഗോപിസുന്ദറിനെ കളിയാക്കി മുന്‍ഭാര്യ

priya gopi sundar

ഗായിക ഹിരണ്‍മയിക്ക് ഒപ്പമുള്ള ഫോട്ടോ ഫെയ്സ് ബുക്കിലിട്ട സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ കളിയാക്കി ആദ്യ ഭാര്യ പ്രിയ. 9 years of togetherness എന്ന് അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ഹിരണ്‍മയിക്ക് ഒപ്പമുള്ള ചിത്രം ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തത്. ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ വളച്ച് ഒടിക്കുന്നത് ഇങ്ങനെയാണെന്ന മുഖവുരയോടെയാണ് പ്രിയ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടത്. നിയമപരമായി വേർപെട്ടിട്ടില്ലെങ്കിലും പ്രിയയുമായി അകൽച്ചയിലാണ് ഗോപിസുന്ദർ.

ഇത് സത്യമാണോ എന്നറിയില്ല എന്തായാലും കോടതിയെ അറിയിച്ചിട്ടില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതില്‍ അഭിനന്ദനമെന്നും ഭാവിയില്‍ നല്ലത് വരട്ടെയെന്നും പ്രിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. ജൂലൈ 15 നാണ് ഗോപി സുന്ദര്‍ ഈ പോസ്റ്റ് ഇട്ടത്. എന്നാല്‍ ഇപ്പോള്‍ ഈ ഫോട്ടോ അക്കൗണ്ടില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top