ബിജെപിയ്ക്ക് തിരിച്ചടി; അവിശ്വാസ പ്രമേയത്തില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കും

bjp

കേന്ദ്രസര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കും. ഇന്നലെ അമിത് ഷാ പിന്തുണ തേടി ഉദ്ധവ് താക്കറെയെ കണ്ടിരുന്നു. ശിവസേന ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ഇന്നലെ വരെ കരുതിയിരുന്നത്. പത്തരയോടെ ഉദ്ധവ്  താക്കറെയാണ് എംപിമാരോടെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ  314 പേരുടെ പിന്തുണയുണ്ടായിരുന്ന എന്‍ഡിഎയ്ക്ക് പിന്തുണ  296 ആയി ചുരുങ്ങി.  അതേസമയം ബിജു ജനതാദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top