എല്‍.ഡി.എഫ് വിപുലീകരണത്തിന് സിപിഎമ്മിന്റെ പച്ചക്കൊടി: നേതൃയോഗം വ്യാഴാഴ്ച ചേരും

ഇടതുമുന്നണി വിപുലീകരണ ചര്‍ച്ചകള്‍ സജീവമാക്കി സിപിഎം. മുന്നണി വിപുലീകരിക്കണമെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ ധാരണയായി. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ഇടതുമുന്നണി യോഗം ചേരും. ആരെയൊക്കെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചയാകും.

കാല്‍നൂറ്റാണ്ടായി ഇടതുമുന്നണിയുമായി സഹകരിക്കുന്ന ഐഎന്‍എല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇടതുചേരിയിലേക്ക് ചേക്കേറിയ ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ്, ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, ഇടക്കാലത്ത് ഇടതുപക്ഷത്തേക്ക് തിരിച്ചെത്തിയ എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളാണ് മുന്നണി പ്രവേശനം കാത്തിരിക്കുന്നത്.

ഇടതുമുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളെ മുന്നണിയില്‍ പ്രവേശിപ്പിച്ച് മുന്നണി വിപുലീകരിക്കാനാണ് സിപിഎം യോഗത്തില്‍ തീരുമാനമായത്. എന്നാല്‍, മുന്നണിയിലുള്ള മറ്റ് പാര്‍ട്ടികളുടെ താല്‍പര്യം കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top