Advertisement

അഭിമന്യു വധക്കേസ്: രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

July 21, 2018
Google News 1 minute Read

അഭിമന്യു വധകേസിലെ ഒന്നാം പ്രതി മുഹമ്മദിനെയും 25-ാം പ്രതി ഷാനവാസിനേയും ഈ മാസം 28 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും ചോദ്യം ചെയ്യണമെന്ന് പോലീസ് കോടതിയെ അറിയിച്ചു.

കേസിലെ പ്രധാന പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മുഹമ്മദിനെയും ഷാനവാസിനേയും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ആവശ്യം അംഗീകരിച്ച കോടതി ഒരാഴ്ചത്തേക്കാണ് സമയം അനുവദിച്ചത്. കേസില്‍ ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെങ്കിലും അഭിമന്യുവിന്റെ കൊലപെടുത്തിയതാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here