കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി; സമീപകാലത്ത് ഉണ്ടായിട്ടില്ലാത്ത നാശനഷ്ടങ്ങളെന്ന് വിലയിരുത്തല്‍

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങളുണ്ടായെന്ന് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ മുന്‍പുണ്ടായിട്ടില്ലാത്ത തരത്തില്‍ ആള്‍നാശവും വിളനാശവും ഉണ്ടായിട്ടുള്ളതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജ്ജു വിലയിരുത്തി. നാശനഷ്ടങ്ങളുടെ കണക്ക് വിലയിരുത്താന്‍ പുതിയ കേന്ദ്രസംഘം പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ധന, ആഭ്യന്തര, ഗതാഗത, ആരോഗ്യ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ കേന്ദ്ര സംഘത്തിലുണ്ടാകും. നീതി ആയോഗ് പ്രതിനിധിയെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. ആവശ്യങ്ങളും മാനദണ്ഡങ്ങളും പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിക്കും. അടിയന്തര ധനസഹായമായി 80 കോടി രൂപ അനുവദിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. ദുരിതം നേരിടാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
This is the aerial view of the unprecedented rain affected areas in Kerala. Now our team is heading towards Kottayam. pic.twitter.com/DBU2KCr4vJ
— Kiren Rijiju (@KirenRijiju) July 21, 2018
നാല് ദേശീയ ദുരന്ത നിവാരണ സേന ടീമുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായിട്ടുണ്ട്. നാവികസേന ഉള്‍പ്പെടെ എല്ലാവരുടെയും സഹായം ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദുരിത ബാധിത മേഖലകള്‍ മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, ജി. സുധാകരന്‍, ജോസ് കെ. മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ കേന്ദ്ര സംഘത്തെ അനുഗമിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here