Advertisement

റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളില്‍ മോദി സന്ദര്‍ശനം നടത്തും: റുവാണ്ട പ്രസിഡന്റിന് മോദിയുടെ വക 200 പശുക്കള്‍ സമ്മാനം

July 21, 2018
1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ജൂലായ് 23 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രി റുവാണ്ട, ഉഗാണ്ട, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘ബ്രിക്‌സ്’ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. എന്നാല്‍, ആ യാത്രയില്‍ റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളില്‍ മോദി സന്ദര്‍ശനം നടത്തും. ജൂലൈ 23-24 എന്നീ ദിവസങ്ങളില്‍ റുവാണ്ടയും, 24-25 ദിവസങ്ങളില്‍ ഉഗാണ്ടയും സന്ദര്‍ശിച്ച ശേഷമായിരിക്കുന്നു പ്രധാനമന്ത്രി ‘ബ്രിക്‌സ്’ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുക.

സന്ദര്‍ശന വേളയില്‍ റുവാണ്ട പ്രസിഡന്റിന് മോദി 200 പശുക്കളെ സമ്മാനമായി നല്‍കും. റുവാണ്ടയിലെ ‘ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു പശു’ എന്ന ‘ഗിരിങ്ക’ പദ്ധതിയുടെ ഭാഗമായാണ് മോദി പശുക്കളെ സമ്മാനിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റുവാണ്ട സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി വിദേശ സന്ദര്‍ശനങ്ങളുടെ ചെലവുകള്‍ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. 1,484 കോടി രൂപയായിരുന്നു മോദിയുടെ യാത്രക്കായി ചെലവിട്ടത്. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് മോദിയുടെ പുതിയ യാത്ര.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top