മഹാരാജാസ് കോളേജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ എത്തി; അന്വേഷണം ആരംഭിച്ചു

എറണാകുളം മഹാരാജാസ് കോളേജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ എത്തി. മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള മേല്‍വിലാസത്തിലാണ് പുസ്തകങ്ങള്‍ എത്തിയിരിക്കുന്നത്.

ജിഹാദിനെ (വിശുദ്ധ യുദ്ധം) കുറിച്ചും ജിഹാദിന്റെ ആവശ്യകതയെ കുറിച്ചുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. സംഭവത്തില്‍ കോളേജ് സൂപ്രണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

കോളേജിലെ മുഴുവന്‍ ജീവനക്കാര്‍ക്കും തപാല്‍ വഴിയാണ് പുസ്തകം എത്തിയിരിക്കുന്നത്. കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ തീവ്രവാദസ്വഭാവമുള്ള സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top