ഭരണനിര്‍വഹണത്തില്‍ കേരളം വീണ്ടും ഫസ്റ്റ്; സംസ്ഥാനത്തിന് അഭിമാനനേട്ടം

ഭരണനിര്‍വഹണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു. രാജ്യത്ത് ഭരണനിര്‍വഹണത്തിന്റെ പട്ടികയില്‍ല കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം തവണയാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. പബ്ലിക് അഫയേഴ്‌സ് സെന്ററാണ് കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടിക പുറത്തുവിട്ടത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമാണ്. കര്‍ണാടകം നാലാം സ്ഥാനത്തുണ്ട്. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും അവസാന സ്ഥാവനത്ത്.
സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങള്‍ പഠിച്ചും സര്‍ക്കാര്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയുമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 30 പ്രധാന വിഷയങ്ങളാണ് പട്ടിക തയ്യാറാക്കാനായി തിരഞ്ഞെടുത്തത്. നൂറോളം സൂചകങ്ങളും പഠിച്ചു. സാമ്പത്തിക വിദഗ്ധനായ സാമുവല്‍ പോള്‍ രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ചതാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്‍. പലവിധ പഠനങ്ങള്‍ നടത്തി ഭരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here