മഴക്കെടുതി; ദുരിതബാധിതര്‍ക്ക് ആവശ്യമായതെല്ലാം ഉടന്‍ എത്തിക്കുമെന്ന് റവന്യൂ സെക്രട്ടറി

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അരിയെത്തിക്കാന്‍ അടിയന്തര നടപടിയെന്ന് റവന്യുസെക്രട്ടറി. സിവില്‍ സപ്ലൈസില്‍ അരി സ്റ്റോക്ക് ഇല്ലെങ്കില്‍ പൊതു വിപണിയില്‍ നിന്ന് അരിയെത്തിക്കും. ദുരിത ബാധിതര്‍ക്ക് വസ്ത്രം വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് 3800 രൂപ വരെ അക്കൗണ്ടില്‍ നല്‍കുമെന്നും റവന്യുസെക്രട്ടറി പിഎച്ച് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീടുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കാനും നടപടികള്‍ ആരംഭിക്കും. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നാളെ മുതല്‍ ബോട്ടില്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഭക്ഷ്യവിതരണത്തിലെ പ്രതിസന്ധി സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top