കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നിന്ന് തുടങ്ങാം : അറ്റോർണി ജനറൽ

കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നിന്ന് തുടങ്ങാമെന്ന് അറ്റോർണി ജനറൽ. കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീം കോടതിയിൽ സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് കോടതിയിലെ ഭരണഘടനാ
ബെഞ്ചിന്റെ നടപടികൾ പരീക്ഷണ അടിസ്ഥാനത്തിൽ സംപ്രേക്ഷണം ചെയ്യാം. മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിൽ സംപ്രേക്ഷണം നടത്തണം.

തത്സമയ സംപ്രേക്ഷണത്തിനായി ഹർജി നൽകിയ ഇന്ദിരാ ജയ്‌സിങ്ങുമായി ചർച്ചനടത്തി അടുത്ത ദിവസം തന്നെ മാർഗരേഖ അന്തിമമാക്കാൻ കോടതി കേന്ദ്ര സർക്കാരിനു നിർദ്ദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top