കരുനാഗപ്പള്ളിയിൽ അച്ഛൻ മകനെ കുത്തി കൊന്നു

കരുനാഗപ്പള്ളിയിൽ അച്ഛൻ മകനെ കുത്തി കൊന്നു. കൊലപാതകത്തിന് ശേഷം വെള്ളക്കെട്ടിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനെ പോലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. തൊടിയൂർ മഞ്ഞാടിമുക്കിന് സമീപം ചേമത്തുകിഴക്കതിൽ ദീപൻ എന്ന യുവാവാണ് മരിച്ചത്. ദീപന്റെ അച്ഛൻ മോഹനനാണ് കൊന്നത്.

കുടുംബപ്രശ്‌നങ്ങളെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞരാത്രിയിലും വീട്ടിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപൻ ഞായറാഴ്ച പുലർച്ചെയാണ് എത്തിയത്. വീണ്ടും രാവിലെയുണ്ടായ വാക്കുതർക്കത്തിനിടയിലാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top