പ്രളയ ബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി

പ്രളയ ബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി കൊല്ലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കുട്ടനാട്ടിലെ ദുരിത ബാധിതർക്ക് സൗജന്യ റേഷന്‍ വിതരണം ഉടനാരംഭിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മഴയും വെള്ളക്കെട്ടും തുടരുന്ന കുട്ടനാട്ടില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും ജനങ്ങള്‍ക്കായി ചെയ്ത് നല്‍കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കനകരി പഞ്ചായത്തില്‍ അവശ്യ സാധന വിതരണം തുടങ്ങിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസും അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top