Advertisement

എസി ഫ്‌ളോര്‍ ബസുകള്‍ (ചില്‍ പദ്ധതി) പരീക്ഷണ ഓട്ടം ആരംഭിച്ചു: സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന്‌

July 23, 2018
Google News 1 minute Read

തിരുവനന്തപുരം മുതൽ കാസർകോടുവരെ ‘എസി ലോ ഫ‌്ളോർ’ ബസുകൾ സർവീസ‌് നടത്താനുള്ള ചിൽ ബസ‌് പദ്ധതിയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. കെഎസ‌്ആർടിസിയുടെ www.kurtcbooking.comwww.keralartc.in  സൈറ്റുകൾവഴിയും ടിക്കറ്റ‌് ബുക്ക‌് ചെയ്യാം. സംസ്ഥാനതല ഉദ‌്ഘാടനം ആഗസ‌്ത‌് ഒന്നിന‌് തിരുവനന്തപുരം സെൻട്രൽ ബസ‌് സ‌്റ്റേഷനിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും.

കോർപറേഷ​ന്റെ കീഴിലുള്ള 219 എസി ലോ ഫ്ലോർ ബസുകളെയാണ്​ പുതിയ ഷെഡ്യൂളിൽ ഒന്നുമുതൽ സംസ്ഥാ​നവ്യാപകമായി വിന്യസിക്കുക.

തിരുവനന്തപുരം‐എറണാകുളം‐ കാസർകോടിനുപുറമെ കിഴക്കൻ മേഖലയിലേക്കും സർവീസുകളുണ്ട്​. പുലർച്ചെ അഞ്ചുമുതൽ രാത്രി പത്തുവരെയാണ്​ പകൽസമയ സർവീസുകൾ. പകൽ സർവീസുകൾക്കുപുറമെ തിരുവനന്തപുരം‐എറണാകുളം (ആലപ്പുഴ, കോട്ടയം), എറണാകുളം‐ തിരുവനന്തപുരം, എറണാകുളം‐കോഴിക്കോട്​, കോഴിക്കോട്​ ‐തിരുവനന്തപുരം റൂട്ടുകളിൽ രാത്രിയിൽ രണ്ടുമണിക്കൂർ ഇടവിട്ട്​ സർവീസ‌് നടത്തും. രാത്രി 10.30 മുതലാണിത‌്.  പുതിയ സർവീസുകളിൽ ഒാൺലൈൻ ബുക്കിങ്​ സംവിധാനവുമുണ്ടാകും.

മൊബൈൽ ആപ്പും ട്രാഫിക‌്​ ഇൻഫർമേഷൻ സംവിധാനവും നിലവിൽവരുന്നതോടെ ഭാവിയിൽ ബസുകളുടെ തത്സമയവിവരങ്ങളും ലഭ്യമാകും. നിലവിൽ പല ഡിപ്പോകളിലായി ചിതറിയ നിലയിലാണ്​ എസി ബസുകളുള്ളത്​.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്​ ഡിപ്പോകളിൽമാത്രമായി പുതിയ  ചിൽ  ബസുകൾ കേ​ന്ദ്രീകരിക്കാനാണ്​ തീരുമാനം. ഇതുമൂലം  അറ്റകുറ്റപ്പണി കാര്യക്ഷമമാകുമെന്നതിനൊപ്പം ഡിപ്പോകൾക്ക്​ നൽകിയിരുന്ന സ്​പെയർ ബസുകളെക്കൂടി സർവീസിനിറക്കാൻ കഴിയുമെന്ന‌് പ്രതീക്ഷിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here