Advertisement

ആൾക്കൂട്ടകൊലകൾ അവസാനിക്കണമെങ്കിൽ ബീഫ് തീറ്റ നിർത്തണം : ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ

July 24, 2018
1 minute Read

രാജ്യത്ത് പശുക്കടത്ത് ആരോപിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കണമെങ്കിൽ ബീഫ് തിന്നുന്നത് നിർത്തണമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ.

ആൾക്കൂട്ട കൊലകൾ അംഗീകരിക്കാനാവില്ല. എന്നാൽ പശു ഇറച്ചി തിന്നുന്നത് നിർത്തണം. അത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ഈ ലോകത്തെ ഒരു മതവും പശുവിനെ കൊല്ലുന്നത് അംഗീകരിക്കുന്നില്ല. പശു സംരക്ഷിക്കപ്പെടേണ്ടതും ചാണകം സിമിന്റ് പോലെ ഉപയോഗിക്കപ്പെടേണ്ടതുമാണ്. അപ്പോൾ ദാരിദ്ര്യവും അക്രമവും ഇല്ലാതാകും.

യേശുക്രിസ്തു പശുത്തൊഴുത്തിൽ ജനിച്ചതിനാലാണ് ക്രിസ്ത്യാനികൾ ‘വിശുദ്ധ പശു’ എന്ന് വാക്കുപയോഗിക്കുന്നത്. മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് കുറ്റകരമാണെന്നും ഇന്ദ്രേഷ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top