സംവരണം ആവശ്യപ്പെട്ട പ്രക്ഷോഭം; വ്യാപക ആക്രമണം

quotta stir turns violent in mumbai

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ മറാത്ത വിഭാഗം നടത്തുന്ന ബന്ദ് അക്രമാസക്തമായി. പ്രക്ഷോഭകരിൽ ഒരാൾ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് പ്രക്ഷോഭം രൂക്ഷമായത്. സംസ്ഥാനത്ത് പലയിടത്തും നിരവധി സർക്കാർ വാഹനങ്ങൾക്ക് പ്രക്ഷോഭകർ തീയിട്ടു.

സംഘർഷം വ്യാപിക്കാതിരിക്കാൻ മേഖലയിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top